കേരളം

kerala

ETV Bharat / bharat

നോട്ട് നിരോധനം കള്ളപ്പണം കുറയ്ക്കാൻ സഹായിച്ചതായി പ്രധാനമന്ത്രി - നരേന്ദ്രമോദി

നോട്ട് നിരോധനം ദേശീയ പുരോഗതിക്ക് വളരെയധികം ഗുണം ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

1
1

By

Published : Nov 8, 2020, 4:59 PM IST

ന്യൂഡൽഹി: കള്ളപ്പണം കുറയ്ക്കുന്നതിനും നികുതി സംരക്ഷിക്കുന്നതിനും, സുതാര്യത വർധിപ്പിക്കുന്നതിനും നോട്ട് നിരോധനം സഹായിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

2016 നവംബർ എട്ടിനാണ് 1,000, 500 രൂപയുടെ നോട്ടുകൾ കേന്ദ്രസർക്കാർ നിരോധിച്ചത്. നോട്ട് നിരോധനം ദേശീയ പുരോഗതിക്ക് വളരെയധികം ഗുണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നികുതി, ജിഡിപി അനുപാതം എന്നിവയെ നോട്ട് നിരോധനം എങ്ങനെ അനുകൂലമായി ബാധിച്ചെന്നും ഇന്ത്യയെ കുറഞ്ഞ പണ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയാക്കി ദേശീയ സുരക്ഷയ്ക്ക് ഉത്തേജനം നൽകിയത് എങ്ങനെയെന്നുമുള്ള വിവരങ്ങൾ പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവെച്ചു.

ABOUT THE AUTHOR

...view details