കേരളം

kerala

ETV Bharat / bharat

ഫിറോസ് ഷാ കോട്ട്ല ഇനി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം - Arun Jaitley Stadium

അരുൺ ജെയ്റ്റ്ലിയോടുള്ള ആദരസൂചകമായാണ് പേര് മാറ്റുന്നത് എന്ന് ഡൽഹി ആന്‍റ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.

ഫിറോസ് ഷാ കോട്ട്ല ഇനി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം

By

Published : Aug 27, 2019, 5:22 PM IST

ന്യൂഡൽഹി: ഡൽഹിയിലെ പ്രശസ്തമായ ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയം ഇനി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം എന്ന പേരിൽ അറിയപ്പെടും. കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയോടുള്ള ആദരസൂചകമായാണ് പേര് മാറ്റുന്നത് എന്ന് ഡൽഹി ആന്‍റ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. ഡിഡിസിഎയുടെ മുന്‍ പ്രസിഡന്‍റ് കൂടിയായിരുന്നു അരുൺ ജെയ്റ്റ്ലി. സെപ്തംബർ പന്ത്രണ്ടിന് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് പേരുമാറ്റ ചടങ്ങ് നടക്കുക. ആഭ്യന്തര മന്ത്രി അമിത്ഷാ, കായിക മന്ത്രി കിരൺ റിജിജു എന്നിവർ ചടങ്ങില്‍ പങ്കെടുക്കും.

അരുൺ ജെയ്റ്റ്ലിയുടെ പ്രോത്സാഹനം കൊണ്ടാണ് വിരാട് കോഹ്‌ലി, വിരേന്ദർ സെവാഗ്, ഗൗതം ഗംഭീർ ഉൾപ്പടെയുള്ള മികച്ച കളിക്കാരെ ഇന്ത്യക്ക് ലഭിച്ചതെന്ന് ഡിഡിസിഎ പ്രസിഡന്‍റ് രജത് ശർമ പറഞ്ഞു. അരുൺ ജെയ്റ്റ്ലി ഡിഡിസിഎ പ്രസിഡന്‍റ് ആയിരുന്ന സമയത്താണ് സ്റ്റേഡിയം നവീകരിക്കുകയും അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുകയും ചെയ്‌തതെന്നും അദ്ദേഹം വ്യക്തമാക്കി. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിനുശേഷം ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയം. 1883 ലാണ് സ്റ്റേഡിയം നിർമ്മിച്ചത്.

ABOUT THE AUTHOR

...view details