ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26334 - Delhi's COVID-19
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ആയിരത്തിലധികം കൊവിഡ് ബാധിതരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചതായി ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍
ഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 26334 ആയി. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ആയിരത്തിലധികം കൊവിഡ് ബാധിതരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചതായി ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത് 15311 പേരാണ്. ഇതുവരെ 8500 ബെഡുകളാണ് കൊവിഡ് ബാധിതരെ ചികിത്സിക്കാനായി സര്‍ക്കാര്‍ ഒരുക്കിയത്. കൊവിഡ് നമുക്കിടയില്‍ നിലനില്‍ക്കുമെന്നതിനാല്‍ ലോക്ക് ഡൗണ്‍ കാലത്ത് നാം പഠിച്ചതെല്ലാം തുടര്‍ന്നുള്ള ജീവിതത്തിലും പിന്തുടരണമെന്നും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. ഓരോ 14 ദിവസം കഴിയുമ്പോഴും കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം ഇരട്ടിയാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ കഠിനമായി ശ്രമിക്കുകയാണെന്നും സത്യേന്ദര്‍ പറഞ്ഞു.