കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു - കൊവിഡ് 19

സംസ്ഥാനത്ത് 25,620 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 72,088 പേര്‍ രോഗമുക്തി നേടി

Delhi's coronavirus count  Delhi  coronavirus count  coronavirus  Delhi COVID-19  ഡല്‍ഹി  ഡല്‍ഹി കൊവിഡ്  കൊവിഡ് 19  കൊവിഡ് ബാധിതര്‍
ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു

By

Published : Jul 6, 2020, 8:46 PM IST

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,379 കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തതോടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,00,823 ആയി. 25,620 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. തിങ്കളാഴ്‌ച 749 പേര്‍ രോഗമുക്തി നേടി. ആകെ 72,088 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 48 പേര്‍ കൂടി മരിച്ചതോടെ ഡല്‍ഹിയില്‍ കൊവിഡ് മരണങ്ങളുടെ എണ്ണം 3,115 ആയി.

തിങ്കളാഴ്‌ച 5,327 ആർ‌ടി‌പി‌സി‌ആർ പരിശോധനകളും 8,552 റാപിഡ് ആന്‍റിജൻ പരിശോധനകളും നടത്തിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുവരെ 6,57,383 സാമ്പിളുകൾ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിലവില്‍ 455 കണ്ടെയ്‌ൻമെന്‍റ് സോണുകളാണുള്ളത്. ആകെ രോഗബാധിതരുടെ എണ്ണം കണ്ട് ആശങ്കപ്പെടേണ്ടതില്ലെന്നും 72,000ത്തിലധികം പേര്‍ രോഗമുക്തി നേടിയതായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

ABOUT THE AUTHOR

...view details