ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ വായുവിന്‍റെ ഗുണനിലവാരം അതീവമോശമായി തുടരുന്നു. ഡല്‍ഹി, സമീപ പ്രദേശങ്ങളായ ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളെല്ലാം ബുധനാഴ്ച കനത്ത പുകയില്‍ മുങ്ങി. അയല്‍സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ വിളകളുടെ അവശിഷ്ടങ്ങള്‍ വ്യാപകമായി കത്തിക്കുന്നതാകാം മലിനീകരണത്തിന് കാരണമെന്നാണ് സംസ്ഥാന സർക്കാരിന്‍റെ വിശദീകരണം.
ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം - പഞ്ചാബ്, ഹരിയാന
രാവിലെ എട്ടരയോടെ അന്തരീക്ഷ വായുഗുണനിലവാര സൂചിക 309 ല്‍ എത്തി
രാവിലെ എട്ടരയോടെ അന്തരീക്ഷ വായു ഗുണനിലവാര സൂചിക 309 ല്‍ എത്തി. പൂജ്യത്തിനും അമ്പതിനും ഇടയിലാണ് ശരിയായ രീതിയില്‍ വായുനിലവാരം വേണ്ടത്. നിലവാരം മുന്നൂറിന് മുകളില്‍ എത്തുന്നത് അപകടകരമായാണ് കണക്കാക്കപ്പെടുന്നത്. ഡല്‍ഹി യൂണിവേഴ്‌സിറ്റി, ചാന്ദ്‌നി ചൗക്ക്, പൂസ,ധീർപൂര്‍ എന്നിവിടങ്ങളിലെ വായുവിന്‍റെ ഗുണനിലവാരം യഥാക്രമം 314, 313, 132, 287 എന്നിങ്ങനെയാണ്. ഡൽഹിയിലും പരിസരത്തും ജനറേറ്ററുകൾക്കുള്ള നിരോധനം പ്രാബല്യത്തിലായി. ആശുപത്രികൾ, മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങൾക്ക് നിരോധനം ബാധകമല്ല. മറ്റ് മെട്രോ നഗരങ്ങളായ കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിവയെ ഡൽഹിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവയുടെ വായുവിന്‍റെ ഗുണനിലവാരം വളരെ മികച്ചതാണ്.