ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണ തോത് മോശമായി തുടരുന്നു. ഇന്ന് 38 മെട്രോ സ്‌റ്റേഷനുകളിൽ ആറ് എണ്ണത്തിന്‍റെയും വായു ഗുണനിലവാരം മോശമാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. ആനന്ദ് വിഹാർ (413), അശോക് വിഹാർ (407), ചാന്ദ്‌നി ചൗക്ക് (410), ജഹാംഗീർപുരി (424), പട്പർഗഞ്ച് (411), വിവേക് വിഹാർ (426) എന്നിവയാണ് ആറ് സ്‌റ്റേഷനുകൾ. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ (സിപിസിബി) മൊബൈൽ ആപ്ലിക്കേഷൻ സമീർ പ്രകാരം, നഗരത്തിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) രാവിലെ 361 ആയി രേഖപ്പെടുത്തി.
ഡൽഹിയിൽ വായു മലിനീകരണ തോത് മോശമായി തുടരുന്നു - ഡൽഹിയിൽ വായു മലിനീകരണ തോത് മോശമായി തുടരുന്നു
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ (സിപിസിബി) മൊബൈൽ ആപ്ലിക്കേഷൻ സമീർ പ്രകാരം, നഗരത്തിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) രാവിലെ 361 ആയി രേഖപ്പെടുത്തി.
തലസ്ഥാനത്തിന്‍റെ എക്യുഐ നവംബർ 15ന് "ഏറ്റവു മോശമായ" വിഭാഗത്തിലായിരുന്നു, എന്നാൽ അതിനുശേഷം ഇത് മെച്ചപ്പെടുകയും നവംബർ 22 വരെ തീരമോശമല്ലാത്ത വിഭാഗത്തിൽ തുടരുകയും ചെയ്തു. രാജ്യതലസ്ഥാനത്തെ എക്യുഐ തിങ്കളാഴ്ച 302, , ഞായറാഴ്ച 251, ശനിയാഴ്ച 251, വെള്ളിയാഴ്ച 296, വ്യാഴാഴ്ച 283, ബുധനാഴ്ച 211.എന്നീനിലകളിലാണ് രേഖപെടുത്തിയത്.
പൂജ്യത്തിനും 50 നും ഇടയിലുള്ള എക്യുഐ "നല്ല അവസ്ഥയെ കാണിക്കുന്നു", 51നും 100നും ഇടയിലുള്ള എക്യുഐ "തൃപ്തികരമായത്", 101നും, 200 നും ഇടയിലുള്ള എക്യുഐ "മിതമായത്", 201നും 300 ഇടയിലുള്ള എക്യുഐ "മോശം", 301നും 400നും ഇടയിലുള്ള എക്യുഐ "വളരെ മോശം", 401നും, 500നും ഇടയിലുള്ള എക്യുഐ "അതി തീവ്രം" എന്നിങ്ങനെ കണക്കാക്കപ്പെടുന്നു.