ഡല്‍ഹിയില്‍ വായുമലിനീകരണ നിരക്ക് ഉയരുന്നു - ഡല്‍ഹി വായുമലിനീകരണം
വായു ഗുണനിലവാര സൂചികയില്‍ ഇന്നലെ മോശം ആയിരുന്നെങ്കില്‍ ഇന്ന് വളരെ മോശമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ന്യൂഡല്‍ഹി:രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമാകുന്നു. വായുവിന്‍റെ ഗുണനിലവാര സൂചിക വളരെ മോശമായാണ് തുടരുന്നത്. 301 പോയന്‍റാണ് സൂചികയില്‍ കാണിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ലോധി റോഡില്‍ 203 പോയിന്‍റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്ന നിലവാരത്തേക്കാള്‍ കുറഞ്ഞ നിലവാരത്തിലുള്ള വായുവാണ് ഇന്നുള്ളത്. ഗുണനിലവാര സൂചികയില്‍ ഇന്നലെ മോശം ആയിരുന്നെങ്കില്‍ ഇന്ന് വളരെ മോശമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചാന്ദ്‌നി ചൗക്കില്‍ 336ഉം മധുര റോഡില്‍ 315 പോയിന്‍റും രേഖപ്പെടുത്തി. ഏഴ് ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ ശരാശരി താപനില.