ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ വായു ഗുണനിലവാരം ബുധനാഴ്‌ച രാവിലെ മോഡറേറ്റ് വിഭാഗത്തിലാണെന്നും വെള്ളിയാഴ്‌ചയോടെ ഇത് മോശമാകുമെന്നും കാലാവസ്ഥ പ്രവചന ഏജൻസി അറിയിച്ചു.
ഇന്ന് രാവിലെ 10:30ന് ഡൽഹിയിൽ വായു ഗുണനിലവാര സൂചിക 160 രേഖപ്പെടുത്തി. ഇത് മോഡറേറ്റ് വിഭാഗത്തിൽ പെടുന്നു. ചൊവാഴ്‌ചത്തെ 24 മണിക്കൂർ ശരാശരി വായു ഗുണനിലവാരം 177 ആയിരുന്നു.
0 മുതൽ 50 വരെയുള്ള വായു ഗുണനിലവാരത്തെ മികച്ചതെന്നും 51 മുതൽ 100 വരെ തൃപ്‌തികരമെന്നും 101 മുതൽ 200 വരെ മോഡറേറ്റെന്നും 201 മുതൽ 300 വരെ മോശമെന്നും 301 മുതൽ 400 വരെ വളരെ മോശമെന്നും 401 മുതൽ 500 വരെ ഗുരുതരമെന്നുമാണ് കണക്കാക്കുന്നത്.