ന്യൂഡൽഹി:ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും തലസ്ഥാനത്ത് വാഹനങ്ങൾ ആരംഭിക്കുകയും ചെയ്തതോടെ ഡൽഹിയിലെ മലിനീകരണ തോത് വർധിക്കാൻ തുടങ്ങി. ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് വായു ഗുണനിലവാര സൂചിക (എക്യുഐ) 162 രേഖപ്പെടുത്തി. പ്രധാന മലിനീകരണ കണങ്ങളായ പിഎം 10- 193ഉം പിഎം 2.5 -79 ഉം ആണ്.
ഡൽഹിയിൽ വായു ഗുണനിലവാര സൂചിക 162 രേഖപ്പെടുത്തി
പ്രധാന മലിനീകരണ കണങ്ങളായ പിഎം 10- 193ഉം പിഎം 2.5 -79 ഉം ആണ്.
ഡൽഹിയിൽ വായു ഗുണനിലവാര സൂചിക 162 രേഖപ്പെടുത്തി
നഗരത്തിലെ പ്രധാന മേഖലകളായ സിരിഫോർട്ട്, ഡൽഹി യൂണിവേഴ്സിറ്റി, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ച കണക്കനുസരിച്ച് വായുവിന്‍റെ ഗുണനിലവാരം യഥാക്രമം 130, 184, 130 എന്നിങ്ങനെയായിരുന്നു. ചാന്ദ്‌നി ചൗക്ക് മാർക്കറ്റിലെ പിഎം 10- 157ഉം പിഎം 2.5- 211ഉം രേഖപ്പെടുത്തി. അശോക് വിഹാറിൽ 207, ഐടിഒ 243, മുണ്ട്ക 229, വസീർപൂർ 223 എക്യുഐ രേഖപ്പെടുത്തി.