ന്യൂഡൽഹി: കാറ്റിന്‍റെ വേഗതയും നേരിയ മഴയും ഡല്‍ഹിയിലെ മലിനീകരണത്തിന്‍റെ തോത് കുറച്ചതായി സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് റിസേർച്ച് (സഫാർ) അറിയിച്ചു. നിലവില്‍ മലിനീകരണ തോത് വളരെ മോശം എന്ന അവസ്ഥയിൽ നിന്ന് മോശം എന്ന സ്ഥിയിലേക്ക് മെച്ചപ്പെട്ടിട്ടുണ്ട്. നിലവിലെ വായു ഗുണനിലവാര സൂചിക എക്യുഐ സ്‌കെയിലിൽ 280 ആണ്. രാവിലെ 8: 30 ന് ദിർപൂരിൽ 146 ആയിരുന്നു എക്യുഐ. എയർപോർട്ട്, ടെർമിനൽ 3, ദില്ലി യൂണിവേഴ്‌സിറ്റി എന്നിവ യഥാക്രമം 290, 235, 266 എക്യുഐ എന്നിങ്ങനെയായിരുന്നു.
ഡൽഹിയിലെ വായു മലിനീകരണം; ഗുണനിലവാരം നേരിയ തോതിൽ മെച്ചപ്പെട്ടു - delhi air pollution latest news
നിലവിലെ മലിനീകരണ തോത് വളരെ മോശം എന്ന അവസ്ഥയിൽ നിന്ന് മോശം എന്ന സ്ഥിതിയിലെത്തി
ഡൽഹി വായു മലിനീകരണം: ഗുണനിലവാര തോതിൽ നേരിയ തോതിൽ മെച്ചപ്പെട്ടു
പശ്ചിമ ഘട്ടത്തിലുണ്ടായ ന്യൂന മർദമാണ് ഡൽഹിയിൽ കാറ്റ് വീശാനും മഴ പെയ്യാനും കാരണമായത്. ഇന്ന് ഡല്‍ഹിയില്‍ താപനില 10 ഡിഗ്രി സെൽഷ്യസിനും 19 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. അടുത്ത രണ്ട് ദിവസങ്ങളിൽ അതിരാവിലെയും വൈകുന്നേരങ്ങളിലും പുകയുള്ള അന്തരീക്ഷമായിത്തന്നെ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.