ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തെ വായുവിന്‍റെ നിലവാരം വീണ്ടും മോശം പട്ടികയില്‍. ചൊവ്വാഴ്ച എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് പുറത്തിറക്കിയ വായു ഗുണനിലവാര പട്ടിക പ്രകാരം ഡല്‍ഹിയുടെ സ്ഥാനം 232ാം നമ്പറിലേക്ക് കൂപ്പുകുത്തി.
ലോകത്തിലെ ഏറ്റവും മോശം വായു; ഡല്‍ഹി വീണ്ടും ഒന്നാം സ്ഥാനത്ത് - ഡല്‍ഹി ലേറ്റസ്റ്റ് ന്യൂസ്
ശ്വസിക്കാൻ വയ്യെന്നും പുറത്തിറങ്ങിയാല്‍ കണ്ണ് നീറുകയാണെന്നും ഡല്‍ഹിക്കാര്‍
കഴിഞ്ഞ രണ്ടാഴ്ച കാലയളവിനുള്ളില്‍ ഡല്‍ഹിയില്‍ വായു മലിനീകരണം കൂടുതലാണ്. അന്തരീക്ഷ മലിനീകരണം കാരണം ശ്വാസ കോശ രോഗങ്ങളും അലര്‍ജിയും കൂടുന്നുവെന്ന് ഡല്‍ഹി നിവാസികള്‍ പരാതിപ്പെടുന്നു. ശ്വസിക്കാൻ പോലും പറ്റാത്ത സ്ഥിതിയാണുള്ളതെന്നും ആരോപണമുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഡല്‍ഹിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണം കൂടിയതും അന്തരീക്ഷ മലിനീകരണത്തിന് കാരണമായതായാണ് വിവരം. ട്രാഫിക്കിനുണ്ടായിരുന്ന നിയന്ത്രണം നീക്കിയതും പ്രശ്നമായി. ആസ്മ രോഗികള്‍ കൃത്യമായി മരുന്ന് ഉപയോഗിക്കാനും വായു മലിനീകരണം തടയാൻ ജനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ പഠന പ്രകാരം രാജ്യത്ത് 2017ല്‍ നാല് ലക്ഷം മരണമാണ് വായുമലിനീകരണം മൂലമുണ്ടായത്. ഡല്‍ഹിക്ക് പിന്നില്‍ ഉത്തര്‍പ്രദേശും ബീഹാറും ഹരിയാനയും വായു മലിനീകരണ പട്ടികയിലുണ്ട്.