ന്യൂഡൽഹി:ഡല്‍ഹിയില്‍ കൊവിഡിനെതിരെ ശക്തമായ യുദ്ധം നടത്തുകയാണെന്നും തങ്ങൾ വിജയികളായി മാറുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ചും പരിശോധനയും ഐസൊലേഷന്‍ സംവിധാനങ്ങളും കാര്യക്ഷമമാക്കിയും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്നു. പള്‍സ് ഓക്‌സിമീറ്ററുകളും ഓക്‌സിജന്‍ കോണ്‍സെന്‍റേറ്ററുകളുടെ ഉപയോഗവും സഹായകമായി. പ്ലാസ്‌മ തെറാപ്പിയും വിവിധ തരത്തിലുള്ള സര്‍വേകളും ഒപ്പം സ്‌ക്രീനിങും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ഡല്‍ഹിയില്‍ കൊവിഡിനെതിരെ നടക്കുന്നത് ശക്തമായ പോരാട്ടം: അരവിന്ദ് കെജ്‌രിവാൾ - ഡല്‍ഹി കൊവിഡ്
പ്ലാസ്‌മ തെറാപ്പിയും വിവിധ തരത്തിലുള്ള സര്‍വേകളും ഒപ്പം സ്‌ക്രീനിങും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് കെജ്‌രിവാള്‍.
![ഡല്‍ഹിയില്‍ കൊവിഡിനെതിരെ നടക്കുന്നത് ശക്തമായ പോരാട്ടം: അരവിന്ദ് കെജ്‌രിവാൾ COVID-19 Arvind kejriwal coronavirus oxymetres serological survey അരവിന്ദ് കെജ്‌രിവാൾ ഡല്‍ഹി ഡല്‍ഹി കൊവിഡ് കൊവിഡ് 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7791336-151-7791336-1593246771093.jpg)
ഡല്‍ഹിയില്‍ കൊവിഡിനെതിരെ നടക്കുന്നത് ശക്തമായ പോരാട്ടം: അരവിന്ദ് കെജ്‌രിവാൾ
കഴിഞ്ഞ ഒരു മാസമായി ആശുപത്രികളിൽ കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് നിലവില്‍ കിടക്കകളുടെ അപര്യാപ്‌തതയില്ല. 13,500 കിടക്കകൾ ലഭ്യമാണ്. ഇവയില്‍ 7,500 എണ്ണം ഒഴിഞ്ഞുകിടക്കുകയാണെന്നും കെജ്‌രിവാൾ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ 20,000ത്തോളം സാമ്പിളുകൾ ദിനംപ്രതി പരിശോധിക്കുന്നുണ്ട്.