കേരളം

kerala

ETV Bharat / bharat

ഡല്‍ഹി കലാപം; മൂന്ന് മൃതദേഹം കൂടി കണ്ടെത്തി - ന്യൂ ഡൽഹി

42 പേരാണ് ഡല്‍ഹി കലാപത്തിനിടെ ഇതുവരെ കൊല്ലപ്പെട്ടത്. ഇന്ന് കണ്ടെത്തിയവര്‍ കലാപത്തിനിടെയാണോ മരിച്ചത് എന്നത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്

Delhi Police  Gokalpuri  Bhagirathi Vihar canal  dead bodies recovered  ന്യൂ ഡൽഹി  ഡല്‍ഹി കലാപം
ഡല്‍ഹി കലാപം; മൂന്ന് മൃതദേഹം കൂടി കണ്ടെത്തി

By

Published : Mar 1, 2020, 6:12 PM IST

ന്യൂഡൽഹി:ഡൽഹിയിലെ കലാപ ബാധിത മേഖലയിൽ നിന്ന് വീണ്ടും മൃതദേഹങ്ങൾ കണ്ടെത്തി. ഗോകുൽപുരി മെട്രോ സ്റ്റേഷനടുത്തുള്ള അഴുക്കുചാലിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മറ്റ് രണ്ട് മൃതദേഹങ്ങള്‍ ഭഗീരഥി കനാലിൽ നിന്നാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ആര്‍.എം.എല്‍ ആശുപത്രിയിലേക്ക് മാറ്റി.

42 പേരാണ് ഡല്‍ഹി കലാപത്തിനിടെ ഇതുവരെ കൊല്ലപ്പെട്ടത്. ഇന്ന് കണ്ടെത്തിയവര്‍ കലാപത്തിനിടെയാണോ മരിച്ചതെന്നതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നേരത്തെ ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമയുടെ മൃതദേഹവും ചന്ദ്ബാഗിലെ അഴുക്കുചാലിൽ നിന്ന് കണ്ടെത്തിയിരുന്നു.

ABOUT THE AUTHOR

...view details