സ്‌കൂൾ കുട്ടികൾക്ക് സുരക്ഷയൊരുക്കാൻ മനുഷ്യച്ചങ്ങല തീര്‍ത്ത് നാട്ടുകാര്‍ - മനുഷ്യച്ചങ്ങല തീര്‍ത്ത് നാട്ടുകാര്‍
കിഴക്കൻ ഡല്‍ഹിയിലെ യമുന നഗറിലാണ് സ്‌കൂൾ വിട്ട് മടങ്ങി വരുന്ന കുട്ടികൾക്ക് നാട്ടുകാര്‍ സുരക്ഷ ഒരുക്കിയത്.

ന്യൂഡല്‍ഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അക്രമം പടരുമ്പോൾ സ്‌കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് സുരക്ഷയൊരുക്കി നാട്ടുകാർ. കിഴക്കൻ ഡല്‍ഹിയിലെ യമുന നഗറിൽ കൈകോർത്ത് മനുഷ്യചങ്ങല ഉണ്ടാക്കിയാണ് സ്‌കൂളിൽ നിന്നും മടങ്ങുന്ന കുട്ടികൾക്ക് പ്രദേശവാസികൾ സുരക്ഷയൊരുക്കിയത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെപേരാണ് പങ്കുവച്ചിരിക്കുന്നത്. മനുഷ്യചങ്ങലക്ക് ഇടയിലൂടെ ധൈര്യമായി പോകുന്ന വിദ്യാർഥികളെയും വീഡിയോയിൽ കാണാം. പ്രദേശത്ത് പൊലീസുകാരോ മറ്റ് സുരക്ഷയോ ഇല്ല. മോദി- ട്രംപ് കൂടിക്കാഴ്‌ച നടക്കുന്ന ഹൈദരാബാദ് ഹൗസിന് 20 കിലോമീറ്റര്‍ ദൂരെയുള്ള സ്ഥലത്താണ് സംഭവം നടന്നത്. ഡൽഹിയില്‍ അക്രമങ്ങൾ നടക്കുമ്പോൾ ഒരുമയുടെ മഹത്തായ കാഴ്‌ചയാണിതെന്നാണ് ആളുകൾ വീഡിയോക്ക് പ്രതികരിച്ചത്.