ന്യൂഡൽഹി: ഡൽഹി കലാപത്തിൽ നോർത്ത് ഈസ്റ്റ് പ്രദേശത്തെ ഭജൻപുര നിവാസിയായ അക്ബരി ബീഗം ശ്വാസംമുട്ടി മരിച്ച കേസിൽ ആറ് പേർക്കെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിക്കും. കർക്കാർഡൂമ കോടതിയിൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന് മുമ്പാകെയാകും കുറ്റപത്രം സമർപ്പിക്കുക. അരുൺ കുമാർ, വരുൺ കുമാർ, വിശാൽ സിങ് എന്ന പവൻ , രവി കുമാർ എന്ന അമിത്, പ്രകാശ് ചന്ദ് എന്ന നീതു, സൂരജ് സിങ് എന്ന തെലി എന്നിവരെയാണ് കേസിൽ അറസ്റ്റ് ചെയ്‌തത്.
ഡൽഹി കലാപം; ആറ് പേർക്കെതിരെ കുറ്റപത്രം സമർപ്പിക്കും - കർക്കാർഡൂമ കോടതി
അരുൺ കുമാർ, വരുൺ കുമാർ, വിശാൽ സിങ് എന്ന പവൻ, രവി കുമാർ എന്ന അമിത്, പ്രകാശ് ചന്ദ് എന്ന നീതു, സൂരജ് സിങ് എന്ന തെലി എന്നിവരെയാണ് കേസിൽ അറസ്റ്റ് ചെയ്‌തത്.
ഡൽഹി കലാപം; ആറ് പേർക്കെതിരെ കുറ്റപത്രം സമർപ്പിക്കും
അക്രമകാരികളായ ഒരു കൂട്ടം ആളുകൾ അക്ബരി ബീഗത്തിന്‍റെ വീടിന് തീയിടുകയും പ്രായാധിക്യത്താൽ ശ്വാസം മുട്ടി മരണപ്പെട്ടുവെന്നാണ് കുറ്റപത്രം. സിഡിആർ ഉൾപ്പെടെയുള്ള വീഡിയോയും മറ്റ് സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് അന്വേഷണ സംഘം കണ്ടെത്തിയത്. നിലവിൽ പ്രതികളെല്ലാം ജുഡീഷ്യൽ കസ്റ്റഡിയിലാണ്.