ഡൽഹി: പ്രകോപനപരമായ പ്രസ്‌താവനകൾ നടത്തിയതിൽ പ്രതികരണവുമായി ബിജെപി നേതാവ് കപിൽ മിശ്ര രംഗത്ത്. ഇത്തരം പ്രസ്‌താവനകൾ നടത്തിയതിൽ തന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നവരെ കപിൽ മിശ്ര കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് ബിജെപി നേതാവിന്‍റെ പ്രതികരണം. ബർഹാൻ വാനിയെയും അഫ്സൽ ഗുരുവിനെയും തീവ്രവാദികളായി കണക്കാക്കാത്ത ആളുകൾ തന്നെ തീവ്രവാദി എന്നാണ് വിളിക്കുന്നതെന്നും യാക്കൂബ് മേമൻ, ഉമർ ഖാലിദ്, ഷർജിൽ ഇമാം എന്നിവർക്ക് ജാമ്യം ലഭിക്കാൻ കോടതികളിൽ പോയ ആളുകളാണ് തന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതെന്നും കപിൽ മിശ്ര ട്വിറ്ററില്‍ കുറിച്ചു.
തന്‍റെ അറസ്റ്റ് ആവശ്യപ്പെടുന്നവരെ വിമര്‍ശിച്ച് കപില്‍ മിശ്ര - വിവാദ പരാമർശം
സിഎഎയെ പിന്തുണയ്ക്കുന്നവരായാലും എതിര്‍ക്കുന്നവരായാലും സമാധാനം നിലനിർത്താൻ എല്ലാവരോടും അഭ്യർഥിക്കുന്നുവെന്ന് മിശ്ര പറഞ്ഞു
പ്രസ്‌താവനയോടൊപ്പം ഒരു വീഡിയോയും കപിൽ മിശ്ര ഷെയർ ചെയ്തിട്ടുണ്ട്. സിഎഎയെ പിന്തുണയ്ക്കുന്നവരായാലും എതിര്‍ക്കുന്നവരായാലും സമാധാനം നിലനിർത്താൻ എല്ലാവരോടും അഭ്യർഥിക്കുന്നുവെന്ന് മിശ്ര പറഞ്ഞു. ഡൽഹിയുടെ സാഹോദര്യം നിലനിർത്തണമെന്നും കപില്‍ മിശ്ര പറഞ്ഞു. ഡല്‍ഹിയിലെ ജാഫ്രാബാദിനടുത്തുള്ള മൗജ്‌പൂരില്‍ നടത്തിയ പൗരത്വഭേദഗതി അനുകൂല പരിപാടിയില്‍ വച്ചാണ് പ്രതിഷേധക്കാരെ റോഡില്‍ നിന്നും ഒഴിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ തെരുവില്‍ ഇറങ്ങുമെന്ന് കപില്‍ മിശ്ര ഭീഷണി മുഴക്കിയത്. മൂന്ന് ദിവസത്തെ സമയം ഞങ്ങള്‍ തരുന്നു. അതിനുള്ളില്‍ ജാഫ്രാബാദിലെയും ചന്ദ്ബാഗിലെയും റോഡുകള്‍ ഒഴിപ്പിച്ചിരിക്കണം. അതിനു ശേഷം ഞങ്ങളെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ വന്നേക്കരുത്. ഞങ്ങള്‍ നിങ്ങളെ കേള്‍ക്കാന്‍ നിന്നുതരില്ല. മൂന്നേ മൂന്ന് ദിവസമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളതെന്ന് കപില്‍ മിശ്ര ഭീഷണി മുഴക്കിയിരുന്നു. പരാമർശത്തിൽ കപിൽ മിശ്രക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
TAGGED:
വിവാദ പരാമർശം