ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഡല്‍ഹിയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്കിടെ ബി.ജെ.പി നേതാവ് കപില്‍ മിശ്രയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജാമിയ കോര്‍ഡിനേഷൻ കമ്മറ്റി പൊലീസിന് നിവേദനം നല്‍കി. ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള ട്വീറ്റുകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്യുന്ന കപില്‍ മിശ്രയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം.
കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ഡല്‍ഹി ജാമിയ കോര്‍ഡിനേഷൻ കമ്മറ്റി - പൗരത്വ ഭേദഗതി നിയമം
ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള ട്വീറ്റുകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്യുന്ന കപില്‍ മിശ്രയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസിന് കമ്മറ്റി നിവേദനം നല്‍കി.
ജോയിന്‍റ് പൊലീസ് കമ്മീഷണറുമായുള്ള കൂടികാഴ്ച ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ജയ് സിംഗ് റോഡിലെ പുതിയ പൊലീസ് ആസ്ഥാനത്തിന് പുറത്ത് നടത്താനിരുന്ന പ്രതിഷേധം ജാമിയ കോര്‍ഡിനേഷൻ കമ്മറ്റി പിൻവലിച്ചു. എന്നാല്‍ നിസാമുദ്ദീനില്‍ പ്രതിഷേധം തുടരും.
ഷഹീൻ ബാഗ്, ജാമിയ മിലിയ ഇസ്ലാമിയ, മുസ്തഫാബാദ്, തുർക്ക്മെൻ ഗേറ്റ്, ഖുറൈസി, ജമാ മസ്ജിദ്, ജാഫ്രാബാദ് മെട്രോ സ്റ്റേഷൻ ഉള്‍പ്പെടെ പ്രതിഷേധം നടക്കുന്ന 20 ഇടങ്ങളില്‍ പൊലീസ് സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യമുണ്ട്. പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ മൂന്നിലധികം മെട്രോ സ്റ്റേഷനുകളും അടച്ചിട്ടു.