ന്യൂഡൽഹി:സസ്പെൻഷനിലായ ആം ആദ്‌മി കൗൺസിലർ താഹിർ ഹുസൈന്‍റെ ഫാക്‌ടറിയില്‍ നിന്ന് തെളിവുകൾ ശേഖരിച്ചു. ഡൽഹി ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള സംഘമാണ് തെളിവുകള്‍ ശേഖരിച്ചത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഹുസൈനെ ആം ആദ്‌മി പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു. ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷമാണ് ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ മൃതദേഹം നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ചന്ദ് ബാഗ് പ്രദേശത്ത് നിന്ന് ബുധനാഴ്ച കണ്ടെത്തിയത്.
ഡൽഹി അക്രമം; താഹിർ ഹുസൈന്‍റെ ഫാക്‌ടറിയില്‍ നിന്ന് ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു
താഹിർ ഹുസൈനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷം നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ചന്ദ് ബാഗ് പ്രദേശത്ത് നിന്ന് ബുധനാഴ്ചയാണ് ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ മൃതദേഹം കണ്ടെത്തിയത്
ഡൽഹി അക്രമം
ശർമയുടെ പിതാവ് രവീന്ദർ കുമാറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ദയാൽപൂർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമം 302, 201 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഖജൂരി ഖാസ് പ്രദേശത്തെ ഹുസൈന്‍റെ ഫാക്ടറിയും ഡൽഹി പൊലീസ് അടച്ചിരുന്നു. ചന്ദ് ബാഗിലെ ഹുസൈന്‍റെ കെട്ടിടത്തിൽ നിന്ന് കുറച്ചുപേർ കല്ലെറിഞ്ഞാണ് ശർമയെ കൊലപ്പെടുത്തിയതെന്ന് നേരത്തെ ശർമയുടെ കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു.