ന്യൂഡൽഹി: ഡൽഹിയിൽ വർഗീയ കലാപത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ ജാമിയ മിലിയ ഇസ്ലാമിയ വിദ്യാർഥി മീരൻ ഹൈദറിനെ ഡൽഹി കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി വടക്കുകിഴക്കൻ ഡൽഹിയിൽ അടുത്തിടെയുണ്ടായ വർഗീയ കലാപവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ ഗൂഡാലോചനകൾ നടന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് വിദ്യാർഥിയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടത്.
ജാമിയ മിലിയ വിദ്യാർഥിയെ കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു - ആർജെഡി
ഹൈദറിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജെഎൻയുവിലെ ആർജെഡി യൂണിറ്റ് രംഗത്തെത്തിയിരുന്നു. ജാമിയ കോർഡിനേഷൻ കമ്മിറ്റി (ജെസിസി) യും ഇതേ ആവശ്യം ഉന്നയിച്ചു
ജെഎൻയുവിലെ ഛത്ര ആർജെഡി യൂണിറ്റ് ഹൈദറിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ജാമിയ കോർഡിനേഷൻ കമ്മിറ്റിയും (ജെസിസി), ഇതേ ആവശ്യം ഉന്നയിച്ചു. രാജ്യം വൻ ആരോഗ്യ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും വിയോജിപ്പിന്‍റെ ശബ്ദങ്ങൾ അടിച്ചമർത്താൻ വ്യാജ കേസുകളിൽ വിദ്യാർഥി പ്രവർത്തകരെ ഉൾപ്പെടുത്തുന്നതിൽ സർക്കാർ തിരക്കിലാണെന്ന് അവർ പറഞ്ഞു. ഫെബ്രുവരി 24ന് പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള അക്രമങ്ങൾ നിയന്ത്രണാതീതമായതിനെ തുടർന്ന് 53 പേർ മരിക്കുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.