ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിനിടെ അറസ്റ്റിലായ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് ജാമ്യം അനുവദിച്ചു. ഡല്‍ഹി മെട്രോ പോളിറ്റന്‍ മജിസ്‌ട്രേറ്റ് രാകേഷ് കുമാര്‍ റാംപുരിയാണ് ജാമ്യം അനുവദിച്ചത്. കൊവിഡ്-19ന്‍റെ ഭാഗമായുള്ള ലോക് ഡൗണില്‍ രാജ്യത്തെ കീഴ് കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ച പശ്ചാത്തലത്തിലാണ് നടപടി.
ഡല്‍ഹി കലാപം; പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് ജാമ്യം
കൊവിഡ്-19ന്‍റെ ഭാഗമായുള്ള ലോക് ഡൗണില്‍ രാജ്യത്തെ കീഴ് കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ച പശ്ചാത്തലത്തിലാണ് നടപടി.
10000 രൂപയുടെ ജാമ്യ ബോണ്ട് നല്‍കാനും കോടതി ഉത്തരവിട്ടു. അഡ്വ അബ്ദുല്‍ ഗഫൂറാണ് ഈയാള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. കേസില്‍ അറസ്റ്റിലായ ഇയാളുടെ പ്രായം കണ്ടെത്തുന്നതിനുള്ള അന്വേഷണം നടത്തിയിരുന്നു. ഇതില്‍ നിന്നും ഇയാള്‍ക്ക് 14 വയസ് മാത്രമാണ് പ്രായമെന്ന് കണ്ടെത്തി. ഫെബ്രുവരി 28 വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ കാജുരി ഖാന്‍ പ്രദേശത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
അഞ്ച് പേര്‍ക്കെതിരാണ് കേസ്. ഇതില്‍ നാല് പേര്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. കലാപുമുണ്ടാക്കല്‍, അനധികൃതമായി സംഘം ചേരല്‍, ആയുധം കയ്യില്‍ വെക്കല്‍, സേനയുടെ ജോലി തടസപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കലാപത്തില്‍ 44 പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.