ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. ഡല്‍ഹിയിലെ കര്‍ക്കാര്‍ദൂമ കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി വിനോദ് യാദവാണ് പ്രതിയായ ഷാബുദ്ദീനിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. നിരപരാധിയായ ഒരാളെ കൊലപ്പെടുത്തിയ കേസില്‍ പൊസിക്യൂഷന്‍ സാക്ഷിയെ ഹാജരാക്കിയിരുന്നു. ഏപ്രില്‍ 24 നാണ് സാക്ഷിയുടെ മൊഴി രേഖപ്പെടുത്തിയെതെന്നും കൊവിഡ് സാഹചര്യത്തില്‍ ആളുകളെ കണ്ടെത്താന്‍ വൈകിയതുകൊണ്ടാണ് സാക്ഷിയെ ഹാജരാക്കന്‍ വൈകിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദീകരണം നല്‍കിയിരുന്നെന്നും വിനോദ് യാദവ് പറഞ്ഞു.
ഡല്‍ഹി കലാപം; കൊലക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളി - ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
കേസില്‍ ജാമ്യം അനുവദിക്കുകയാണെങ്കില്‍ സാക്ഷിയെ ഭീഷണിപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന പ്രൊസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
കേസില്‍ ജാമ്യം അനുവദിക്കുകയാണെങ്കില്‍ സാക്ഷിയെ ഭീഷണിപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന പ്രൊസിക്യൂഷന്‍ വാദം അംഗീകരിക്കുന്നുവെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി കൂട്ടിച്ചേര്‍ത്തു. കേസിന്‍റെ ഗൗരവം പരിഗണിച്ചും കലാപത്തില്‍ വ്യക്തികള്‍ക്കുണ്ടായ നഷ്‌ടം പരിഗണിച്ചും ജാമ്യം നല്‍കുന്നത് ഉചിതമാണെന്ന് കരുതുന്നില്ലെന്നും ജാമ്യാപേക്ഷ നിരസിക്കുന്നുവെന്നും വിനോദ് യാദവ് പറഞ്ഞു.
പ്രതിയും സാക്ഷിയും താമസിക്കുന്നത് ഒരേ പ്രദേശത്താണെന്നും ജാമ്യം നേടി ഇയാള്‍ പുറത്തിറങ്ങിയാല്‍ സാക്ഷിയെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ജാമ്യത്തെ എതിര്‍ത്ത് കൊണ്ട് ഡല്‍ഹി പൊലീസ് പറഞ്ഞു. കലാപത്തോടനുബന്ധിച്ച് ഫെബ്രുവരി 25ന് ഗജുരി ഖാസില്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ ജനക്കൂട്ടത്തിലൊരാളാണ് പ്രതിയെന്നും മാര്‍ച്ച് 9 ന് അറസ്റ്റിലായ ഇയാള്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും പൊലീസ് വ്യക്തമാക്കി.