ഡല്‍ഹി സംഘര്‍ഷം; ബിഎസ്എഫ് ഉദ്യോഗസ്ഥന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഒഡീഷ സര്‍ക്കാര്‍ - ഡല്‍ഹി സംഘര്‍ഷം
പ്രത്യേക ധനസഹായം കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പത്ത് ലക്ഷം രൂപ കൂടി മുഹമ്മദിന് അനുവദിച്ചതായി മുഖ്യമന്ത്രി നവീന്‍ ഫഡ്‌നവിസ് അറിയിച്ചു.
ഭുവനേശ്വര്‍: ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് അനസിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഒഡീഷ സര്‍ക്കാര്‍. ഡല്‍ഹി സംഘര്‍ഷത്തില്‍ കലാപകാരികള്‍ മുഹമ്മദ് അനസിന്‍റെ വീട് തീവെച്ച് നശിപ്പിച്ചതിനെ തുടര്‍ന്നാണ് ധനസഹായം പ്രഖ്യാപിച്ചത്. മാവോയിസ്റ്റ് ആക്രമണ മേഖലയായ മല്‍കന്‍ഗിരിയിലെ സുരക്ഷാ സേനയില്‍ ഉദ്യോഗസ്ഥനാണ് മുഹമ്മദ് അനസ്. പ്രത്യേക ധനസഹായം കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പത്ത് ലക്ഷം രൂപ കൂടി മുഹമ്മദിന് അനുവദിച്ചതായി മുഖ്യമന്ത്രി നവീന്‍ ഫഡ്‌നവിസ് അറിയിച്ചു. ഡല്‍ഹിയുടെ വടക്ക് കിഴക്കന്‍ മേഖലയായ ജഫ്രാബാദ്, മൗജ്‌പൂര്‍, ബബര്‍പൂര്‍, ചന്ദ്ബാഗ്, ശിവ്‌വിഹാര്‍, ബജന്‍പുര, യമുനവിഹാര്‍ തുടങ്ങിയ മേഖലകളില്‍ സംഘര്‍ഷം തുടരുകയാണ്. സംഘര്‍ഷത്തില്‍ ഇതുവരെ 42 പേര്‍ മരിച്ചു.