ന്യൂഡൽഹി: ജനുവരി 26 ന് ഡൽഹിയിലുണ്ടായ ഉണ്ടായ അക്രമത്തിൽ കേന്ദ്രസർക്കാരിനെതിരെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ മല്ലികാർജുൻ ഖാർഗെ. ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആസൂത്രിത ഗൂഢാലോചനയുടെ ഫലമാണ് ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ അക്രമസംഭവങ്ങളെന്ന് ഖാർഗെ പറഞ്ഞു.
ഡൽഹി അക്രമം അമിത് ഷായുടെ ഗൂഢാലോചന: മല്ലികാർജുൻ ഖാർഗെ
ഡൽഹിയിൽ നടന്ന ക്രമസമാധാന പ്രശ്‌നങ്ങളുടെ പൂർണ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്‌ക്കും മാത്രമാണ്. വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ കോണ്‍ഗ്രസ് ഈ വിഷയം ഉന്നയിക്കുമെന്നും മല്ലികാർജുൻ ഖാർഗെ ഇ.ടി.വി ഭാരതിനോട് പറഞ്ഞു.
ഡൽഹി അക്രമം അമിത് ഷായുടെ ഗൂഢാലോചന: മല്ലികാർജുൻ ഖാർഗെ
ഡൽഹിയിൽ നടന്ന ക്രമസമാധാന പ്രശ്‌നങ്ങളുടെ പൂർണ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്‌ക്കും മാത്രമാണ്. വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ കോണ്‍ഗ്രസ് ഈ വിഷയം ഉന്നയിക്കുമെന്നും മല്ലികാർജുൻ ഖാർഗെ ഇ.ടി.വി ഭാരതിനോട് പറഞ്ഞു. ചെങ്കോട്ടയിൽ സിഖ് മതവുമായി ബന്ധപ്പെട്ട കൊടി ഉയർത്തിയത് ബിജെപിയുമായി ബന്ധമുള്ളവരാണ്. കർഷക സമരം അട്ടിമറിക്കാനുള്ള ബിജെപിയുടെ ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.