ന്യൂഡൽഹി: വടക്കുകിഴക്കൻ ഡല്‍ഹിയിലുണ്ടായ ആക്രമണത്തില്‍ 48 എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രാജ്യ തലസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കുന്നതു വരെ ജുഡീഷ്യൽ ഇടപെടൽ ആവശ്യമില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. അക്രമം പടരാന്‍ ഇടയാക്കിയ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രംസംഗം സംബന്ധിച്ച ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ഡല്‍ഹി പൊലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ചീഫ് ജസ്‌റ്റിസ് ഡി.എന്‍ പട്ടേല്‍, ജസ്‌റ്റിസ് സി. ഹരിശങ്കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടിരുന്നത്.
ഡല്‍ഹി കലാപം; ജുഡീഷ്യൽ ഇടപെടൽ ആവശ്യമില്ലെന്ന് സോളിസിറ്റർ ജനറൽ
സംഭവത്തില്‍ 48 എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
ഡല്‍ഹിയിലെ ക്രമസമാധാന പരിപാലനത്തിന്‍റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്നും തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും, എതിര്‍ക്കുന്നവരും തമ്മിലുണ്ടായ എറ്റുമുട്ടല്‍ നിലവില്‍ വർഗീയ കലാപത്തിന്‍റെ രൂപത്തിലേക്ക് മാറിയിരിക്കുകയാണ്. നാല് ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ 34 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. സംഘര്‍ഷ ബാധിത പ്രദേശങ്ങളിലേക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. മേഖലകളിൽ ഡ്രോൺ നിരീക്ഷണം വ്യാപകമാക്കിയിരിക്കുകയാണ്.