കേരളം

kerala

ETV Bharat / bharat

ഡല്‍ഹി യൂണിവേഴ്‌സിറ്റി ജീവനക്കാരന് കൊവിഡ് 19 - ഡല്‍ഹി യൂണിവേഴ്‌സിറ്റി വാർത്ത

ഓപ്പണ്‍ സ്‌കൂൾ വിഭാഗത്തിലെ അസിസ്റ്റന്‍ഡ് കം ടൈപ്പിസ്റ്റിനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്

delhi university news  covid 19 news  ഡല്‍ഹി യൂണിവേഴ്‌സിറ്റി വാർത്ത  കൊവിഡ് 19 വാർത്ത
കൊവിഡ് 19

By

Published : May 8, 2020, 9:38 AM IST

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാരന് കൊവിഡ് 19. ഓപ്പണ്‍ സ്‌കൂൾ വിഭാഗത്തിലെ അസിസ്റ്റന്‍ഡ് കം ടൈപ്പിസ്റ്റിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നും രണ്ട് ദിവസം മുമ്പാണ് ഇക്കാര്യം വ്യക്തമായതെന്നും യൂണിവേഴ്‌സിറ്റി അധികൃതർ പറഞ്ഞു. ഉത്തര പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ധാക്കയിലാണ് ഇയാൾ താമസിച്ചിരുന്നത്. വയോധികരായ മാതാപിതാക്കളും ഇയാൾക്കൊപ്പമുണ്ടായിരുന്നു. ഇയാളെ നരേലയിലെ ക്വാറന്‍റയിന്‍ സെന്‍ററിലേക്ക് മാറ്റി.

ശ്വാസ തടസം അനുഭവപെട്ടതിനെ തുടർന്ന് കൊവിഡ് 19 ടെസ്റ്റിന് സ്വയം തയാറാവുകയായിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് യൂണിവേഴ്‌സിറ്റി അധികൃതരെയും പ്രാദേശിക ഭരണകൂടത്തെയും ഇയാൾ സ്വയമേവ വിവരം അറിയിക്കുകയും ചെയ്‌തു.

ABOUT THE AUTHOR

...view details