ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനം: ഡല്‍ഹിയില്‍ ഗതാഗത നിയന്ത്രണം - ഡല്‍ഹിയില്‍ കനത്ത സുരക്ഷ
ഡല്‍ഹിയില്‍ കനത്ത സുരക്ഷ
ന്യൂഡൽഹി: യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഡല്‍ഹി സന്ദർശനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ഗതാഗത നിയന്ത്രണം. ഇതു സംബന്ധിച്ച ഉത്തരവ് ഡല്‍ഹി പൊലീസ് പുറത്തിറക്കി. സുരക്ഷാ കാരണങ്ങളാൽ, ഡല്‍ഹി കന്‍റോൺമെന്‍റ്, ഡല്‍ഹി-ഗുഡ്ഗാവ് റോഡ് (എൻഎച്ച് 48), ധൗള ക്വാൻ, ചാണക്യപുരി, എസ്പി മാർഗ് തുടങ്ങീ പ്രദേശങ്ങളില്‍ ഇന്ന് വൈകുന്നേരം ഗതാഗത നിയന്ത്രണമുണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു. ഫെബ്രുവരി 25ന് പുലർച്ചെ മുതൽ വൈകുന്നേരം 4 മണിവരെ മോത്തി ബാഗ്, ചാണക്യപുരി, ഇന്ത്യാ ഗേറ്റ്, ഐടിഒ, ഡല്‍ഹി ഗേറ്റ്, സെൻട്രൽ, ന്യൂഡൽഹി എന്നിവയുടെ സമീപ പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം തുടരും.