ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു - മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ
മാർച്ച് 31 അർദ്ധരാത്രി വരെ നിരോധാജ്ഞ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. പൊതുഗതാഗതം പ്രവർത്തിക്കില്ല. ഡൽഹിയുടെ അതിർത്തികൾ അടക്കും, എന്നാൽ ആരോഗ്യം, ഭക്ഷണം, വെള്ളം, വൈദ്യുതി വിതരണം എന്നിവയുമായി ബന്ധപ്പെട്ട അവശ്യ സേവനങ്ങൾ തുടരും.
ന്യൂഡൽഹി: ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദേശീയ തലസ്ഥാനത്ത് ആറ് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മാർച്ച് 31 അർധരാത്രി വരെ നിരോധനാജ്ഞ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. പൊതുഗതാഗതം പ്രവർത്തിക്കില്ല. ഡൽഹിയുടെ അതിർത്തികൾ അടക്കും, എന്നാൽ ആരോഗ്യം, ഭക്ഷണം, വെള്ളം, വൈദ്യുതി വിതരണം എന്നിവയുമായി ബന്ധപ്പെട്ട അവശ്യ സേവനങ്ങൾ തുടരുമെന്ന് കെജ്‌രിവാൾ പറഞ്ഞു. 25 ശതമാനം ഡിടിസി ബസുകളും ബന്ധപ്പെട്ട ആളുകളെ എത്തിക്കുന്നതിനായി പ്രവർത്തിക്കുമെന്ന് കെജ്‌രിവാൾ പറഞ്ഞു. ആഭ്യന്തര, അന്താരാഷ്‌ട്ര വിമാനങ്ങളെല്ലാം ഡൽഹിയിൽ നിർത്തിവച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. അഞ്ചിലധികം ആളുകളുടെ ഒത്തുചേരൽ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ കർശന നടപടിയെടുക്കും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കനുസരിച്ച് കൊവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം ഞായറാഴ്‌ച 360 ആയി ഉയർന്നു.