കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ 162 മാധ്യമപ്രവർത്തകരുടെ പരിശോധനാഫലം നെഗറ്റീവ് - മാധ്യമപ്രവർത്തകരുടെ പരിശോധനാഫലം നെഗറ്റീവ്

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ളവരാണ് മാധ്യമപ്രവർത്തകരെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു

Delhi tests 162 journalists  Delhi journalists tests negative  journalists tests negative  delhi covid  ഡൽഹി കൊവിഡ്  മാധ്യമപ്രവർത്തകരുടെ പരിശോധനാഫലം നെഗറ്റീവ്  ഡൽഹി മാധ്യമപ്രവർത്തകർ
ഡൽഹിയിൽ 162 മാധ്യമപ്രവർത്തകരുടെ പരിശോധനാഫലം നെഗറ്റീവ്

By

Published : Apr 24, 2020, 10:48 PM IST

ന്യൂഡൽഹി: ഡൽഹിയിൽ 162 മാധ്യമപ്രവർത്തകരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഡൽഹി സർക്കാർ അറിയിച്ചു. മാധ്യമ പ്രവർത്തകർക്ക് സൗജന്യമായി കൊവിഡ് പരിശോധന നടത്തുന്ന കേന്ദ്രം രൂപീകരിച്ചതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഈ മാസം 21ന് അറിയിച്ചിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ളവരാണ് മാധ്യമപ്രവർത്തകരെന്ന് കെജ്‌രിവാൾ പറഞ്ഞു. മഹാരാഷ്‌ട്രയിലും തമിഴ്‌നാട്ടിലും ചില മാധ്യമപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷമാണ് ഡൽഹിയിൽ പരിശോധന ആരംഭിച്ചത്.

ABOUT THE AUTHOR

...view details