ന്യൂഡൽഹി: കൊറോണ വൈറസ് വകഭേദമെന്ന് സംശയിക്കുന്ന ആദ്യത്തെ കേസ് ഡൽഹിയിലെ ലോക് നായക് ആശുപത്രിയിൽ നിന്ന് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. രോഗി അടുത്തിടെ ഇംഗ്ലണ്ടിൽ നിന്ന് മടങ്ങിയെത്തിയയാളാണ്. ദേശീയ തലസ്ഥാനത്തെ കൊവിഡ് ബാധ നിരക്ക് ഒരു ശതമാനത്തിൽ താഴെ നിൽക്കുന്ന സമയത്താണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തത്.
കൊറോണ വകഭേദമെന്ന് സംശയിക്കുന്ന ആദ്യ കേസ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു - കൊറോണ വകഭേദമെന്ന് സംശയിക്കുന്ന ആദ്യ കേസ്
രോഗി അടുത്തിടെ ഇംഗ്ലണ്ടിൽ നിന്ന് മടങ്ങിയെത്തിയയാളാണ്. ദേശീയ തലസ്ഥാനത്തെ കൊവിഡ് ബാധ നിരക്ക് ഒരു ശതമാനത്തിൽ താഴെ നിൽക്കുന്ന സമയത്താണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തത്.
അതേസമയം, കൊവിഡ് വകഭേദം ബാധിച്ചതായി സംശയിക്കുന്ന വ്യക്തിയ്ക്ക് രോഗലക്ഷണമില്ലെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ലോക് നായക് മെഡിക്കൽ ഡയറക്ടർ ഡോ. സുരേഷ് കുമാർ പറഞ്ഞു. അന്തിമ റിപ്പോർട്ട് മൂന്ന് ദിവസത്തിനകം ലഭിക്കും. പുതിയ കൊറോണ വൈറസ് സ്പൈക്ക് പ്രോട്ടീനിൽ ധാരാളം ജനിതക മാറ്റങ്ങൾ ഉണ്ടെന്ന് റിപ്പോർട്ടുണ്ട്. പുതിയ യുകെ വേരിയന്റ് B.1.1.7 എഴുപത് ശതമാനം കൂടുതൽ വേഗത്തിൽ ബാധിക്കുന്നതാണ്.
കൊവിഡിനെ തുടർന്ന് യുകെയിൽ നിന്നുള്ള എല്ലാ വിമാനങ്ങളും ഇന്ത്യ തിങ്കളാഴ്ച റദ്ദാക്കി.