ന്യൂഡല്‍ഹി: കൊവിഡ് കേസുകളില്‍ തമിഴ്‌നാടിനെ മറികടന്ന് ഡല്‍ഹി. നിലവില്‍ രാജ്യത്ത് കൊവിഡ് ഗുരുതരമായി ബാധിച്ച രണ്ടാമത്തെ സംസ്ഥാനമാണ് ഡല്‍ഹി. 59746 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 2175 മരണമാണ് ഡല്‍ഹിയില്‍ കൊവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്‌തത്. ഞായറാഴ്‌ച മാത്രം തലസ്ഥാനത്ത് 3000 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ശനിയാഴ്‌ച 3630 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. പ്രതിദിനമുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഡല്‍ഹിയില്‍ ശനിയാഴ്‌ച രേഖപ്പെടുത്തിയത്. വെള്ളിയാഴ്‌ച മുതല്‍ ഞായര്‍ വരെ തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ മൂവായിരത്തിലധികം കേസുകളാണ് ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത്. എന്നാല്‍ തമിഴ്‌നാട്ടില്‍ ഇതുവരെ 59377 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്‌ത മൂന്നാമത്തെ മേഖലയാണ് തമിഴ്‌നാട്. 757 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്.
കൊവിഡ് കേസുകളില്‍ തമിഴ്‌നാടിനെ മറികടന്ന് ഡല്‍ഹി
59746 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് ഗുരുതരമായി ബാധിച്ച രണ്ടാമത്തെ സംസ്ഥാനമാണ് ഡല്‍ഹി.
കൊവിഡ് കേസുകളില്‍ തമിഴ്‌നാടിനെ മറികടന്ന് ഡല്‍ഹി
ഡല്‍ഹിയില്‍ ഇതുവരെ 33,103 രോഗികള്‍ രോഗവിമുക്തി നേടി. 24,558 പേരാണ് നിലവില്‍ ചികില്‍സയില്‍ തുടരുന്നത്. ഇതുവരെ 3,70,014 സാമ്പിളുകള്‍ പരിശോധിച്ചു കഴിഞ്ഞു. 261 കണ്ടെയ്‌ന്‍മെന്‍റ് സോണുകളാണ് നിലവില്‍ ഡല്‍ഹിയിലുള്ളത്. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. 1,32,075 കേസുകളും 6170 മരണവുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. മുംബൈയില്‍ 66,488 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്.