ന്യൂഡൽഹി: ഡൽഹിയിലെ അംഗീകാരമില്ലാത്ത സ്‌കൂളുകൾ പൂട്ടിയതിനെതിരെ അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രതിഷേധം. അരവിന്ദ് കെജ്‌രിവാളിന്‍റെ ഡൽഹിയിലെ വസതിക്ക് സമീപം ചൊവ്വാഴ്‌ചയാണ് പ്രതിഷേധം നടന്നത്. 'ഉണരൂ കെജ്‌രിവാൾ, ഉണരൂ മനീഷ് സിസോദിയ' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ വിളിച്ചാണ് പ്രതിഷേധം നടത്തിയത്.
അരവിന്ദ് കെജ്‌രിവാളിനെതിരെ അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രതിഷേധം - അരവിന്ദ് കെജ്‌രിവാളിനെതിരെ അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രതിഷേധം
'ഉണരൂ കെജ്‌രിവാൾ, ഉണരൂ മനീഷ് സിസോദിയ' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രതിഷേധം.
![അരവിന്ദ് കെജ്‌രിവാളിനെതിരെ അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രതിഷേധം Arvind Kejriwal Unrecognised schools അരവിന്ദ്കെജ്‌രിവാൾ ന്യൂഡൽഹി newdelhi അരവിന്ദ് കെജ്‌രിവാളിനെതിരെ അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രതിഷേധം Students, teachers protest](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5408502-962-5408502-1576624927351.jpg)
അരവിന്ദ് കെജ്‌രിവാളിനെതിരെ അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രതിഷേധം
അംഗീകാരമില്ലാത്ത സ്‌കൂളുകൾ പൂട്ടിയതിലൂടെ ഏകദേശം പത്ത് ലക്ഷം വിദ്യാർഥികളുടെ ഭാവിയാണ് നഷ്‌ടപ്പെടാൻ പോകുന്നതെന്ന് അധ്യാപകരും വിദ്യാർഥികളും ചൂണ്ടിക്കാട്ടി. എഴുന്നൂറിലധികം സ്‌കൂളുകളാണ് ഡൽഹി വിദ്യാഭ്യാസ ഡയറക്‌ടറേറ്റ് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. സർക്കാർ അംഗീകാരം ലഭിക്കുന്നതിനായി 2013 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമയം നൽകിയിരുന്നു. വിദ്യാഭ്യാസ നിയമത്തിന് അനുസൃതമായി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്.
Last Updated : Dec 18, 2019, 7:23 AM IST