ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ഉയര്‍ന്നു വരുന്ന അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വിവിധ നടപടികള്‍ എടുത്തിരുന്നു. വാഹന നിയന്ത്രണവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇതിലൊന്നും ഉള്‍പ്പെടാത്ത ഒരു വിഭാഗമാണ് തെരുവില്‍ ജീവിക്കുന്ന കുട്ടികള്‍.
ഡല്‍ഹിയില്‍ അന്തരീക്ഷമലിനീകരണം രൂക്ഷം; മലിനവായു ശ്വസിച്ച് തെരുവിലെ കുട്ടികള്‍ - breathe polluted air
ശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നാറുണ്ടെന്നും കണ്ണുകള്‍ അസ്വസ്ഥമാകാറുണ്ടെന്നും കുട്ടികള്‍.
അന്തരീക്ഷമലിനീകരണം
കച്ചവടത്തിനായി ഇറങ്ങുമ്പോള്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് തോന്നാറുണ്ടെന്നും കണ്ണുകള്‍ അസ്വസ്ഥമാകാറുണ്ടെന്നും കുട്ടികള്‍ പറയുന്നു. അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും രക്ഷനേടാന്‍ ഇവര്‍ക്ക് മാസ്ക്കുകളും ഇല്ല. ഉപജീവന മാര്‍ഗ്ഗത്തിനായി തെരുവിലേക്കിറങ്ങുന്ന തങ്ങളെ സര്‍ക്കാര്‍ മുഖവിലക്കെടുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. സിവിയര്‍ പ്ലസ് വിഭാഗമെന്ന് കണക്കാക്കുന്ന ഡല്‍ഹിയില്‍ നൂറുകണക്കിന് കുട്ടികളാണ് ഇത്തരത്തില്‍ തെരുവുകളില്‍ കച്ചവടം ചെയ്ത് ജീവിക്കുന്നത്.