കേരളം

kerala

ETV Bharat / bharat

അരമണിക്കൂറില്‍ മൂന്നു തവണ മോഷണ ശ്രമം; ദൃശ്യങ്ങള്‍ സിസിടിവിയില്‍ - latest delhi

മോഷ്ടാക്കളുടെ ചിത്രങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്, പൊലീസ് അന്വേഷണം ആരംഭിച്ചു

അരമണിക്കൂറില്‍ മൂന്നു തവണ മോഷണ ശ്രമം; ദൃശ്യങ്ങള്‍ സിസിടിവിയില്‍

By

Published : Nov 23, 2019, 10:20 AM IST

ന്യൂഡല്‍ഹി: നോര്‍ത്ത് - ഈസ്റ്റ് ഡല്‍ഹിയില്‍ അര മണിക്കൂറിനുള്ളില്‍ പൊലീസുകാരനടക്കം മൂന്നു പേരെ ലക്ഷ്യമിട്ട് കവര്‍ച്ച സംഘം. ബൈക്കിലെത്തിയ ആയുധ ധാരികളായ മോഷ്ടാക്കള്‍ ജ്യോതി നഗറില്‍ നടക്കാനിറങ്ങിയ വൃദ്ധനില്‍ നിന്ന് സ്വര്‍ണ്ണ മാല തട്ടിയെടുത്തു. കുറച്ചു മിനിട്ടുകള്‍ക്ക് ശേഷം മകനെ സ്കൂളിലയച്ച് മടങ്ങി വരികയായിരുന്ന ഹെഡ് കോണ്‍സ്റ്റബിളിന്‍റെ മാല മോഷ്ടിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഏതാനും മിനിട്ടുകള്‍ക്കു ശേഷം യമുന നഗറില്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി മറ്റൊരാളെയും കൊള്ളയടിച്ചു. യമുനാ നഗറിലെ സംഭവം സിസിടിവി യില്‍ പതിഞ്ഞിട്ടുണ്ട്. മൂന്നു സംഭവങ്ങളും ഒരേ കൊള്ളക്കാരാണ് നടത്തിയതെന്നും ഭീഷണിപ്പെടുത്തുന്നതിനായി കവര്‍ച്ചക്കാര്‍ വെടിയുതിര്‍ത്തതായും പൊലീസ് പറഞ്ഞു.സംഭവത്തില്‍ മൂന്ന് വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം ഊർജിതമാക്കി.

For All Latest Updates

ABOUT THE AUTHOR

...view details