ഡല്‍ഹി കലാപം; താഹിർ ഹുസൈന്റെ എൻഫോഴ്‌സ്‌മെന്‍റ് കസ്റ്റഡി സെപ്റ്റംബർ 10 വരെ നീട്ടി - താഹിർ
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകളുടെ ശേഖരണത്തിനായാണ് കസ്റ്റഡി കാലാവധി നീട്ടിയത്
ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ എ.എ.പി കൗൺസിലർ താഹിർ ഹുസൈന്റെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി സെപ്റ്റംബർ 10 വരെ നീട്ടി ഡല്‍ഹി കോടതി. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ മൂന്ന് കേസുകൾ എടുത്തിട്ടുണ്ട്. ഈ കേസുകളിൽ കള്ളപ്പണം വെളുപ്പിക്കലും അന്വേഷണ പരിധിയിൽ വരും. ഇതിന്‍റെ ഭാഗമായാണ് ഇ.ഡി താഹിറിന്‍റെ കസ്റ്റഡി കാലവധി നീട്ടി ചോദിച്ചത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകളുടെ ശേഖരണത്തിന് താഹിറിനെ കസ്റ്റഡിയിൽ ആവശ്യമുള്ളതായി ഇ.ഡി അപേക്ഷയിൽ പറയുന്നു.