ഡൽഹി കലാപം: താഹിർ ഹുസൈന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി - ജാമ്യാപേക്ഷ
പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ പൊതുസാക്ഷികളെ ഭീഷണിപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കോടതി പറഞ്ഞു.
ഡൽഹി കലാപം: താഹിർ ഹുസൈന്‍റെ മൂന്ന് ജാമ്യാപേക്ഷ കോടതി തള്ളി
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ അക്രമവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ആം ആദ്‌മി പാർട്ടി കൗൺസിലർ താഹിർ ഹുസൈൻ സമർപ്പിച്ച മൂന്ന് ജാമ്യ ഹർജികൾ ഡൽഹി കോടതി തള്ളി. അഡീഷണൽ സെഷൻസ് ജഡ്‌ജി വിനോദ് യാദവ് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ പ്രദേശത്ത് താമസിക്കുന്ന പൊതുസാക്ഷികളെ ഭീഷണിപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കോടതി പറഞ്ഞു.