ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ഉമർ ഖാലിദിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ ഡൽഹി പൊലീസിന് സർക്കാർ അനുമതി നൽകി. കലാപവുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളിലും മുന്നോട്ട് പോകാനായി സർക്കാരിൽ നിന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും പൊലീസിന് അനുമതി ലഭിച്ചിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കേസിലെ പ്രതികളെ കണ്ടെത്തേണ്ട ചുമതല കോടതിയുടേതാണെന്നും മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഡൽഹി കലാപം; ഉമർ ഖാലിദിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ അനുമതി - ഡൽഹി കലാപം
ഡൽഹി കലാപക്കേസിൽ സെപ്റ്റംബർ 13നാണ് ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്
![ഡൽഹി കലാപം; ഉമർ ഖാലിദിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ അനുമതി Delhi riots consipracy case AAP govt gives nod to prosecute Umar Khalid mar Khalid under UAPA Delhi riots ഡൽഹി കലാപ ഗൂഢാലോചനകേസ് പ്രോസിക്യൂട്ട് ഉമർ ഖാലിദ് ഡൽഹി കലാപം ഉമർ ഖാലിദിനെതിരെ പ്രോസിക്യൂഷൻ അനുമതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9454317-110-9454317-1604661731126.jpg)
ഡൽഹി കലാപം; ഉമർ ഖാലിദിനെതിരെ പ്രോസിക്യൂഷൻ അനുമതി
ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ യുഎപിഎ പ്രകാരമാണ് ഉമർ ഖാലിദിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. കേസിൽ യുഎപിഎ നിയമ പ്രകാരം സെപ്റ്റംബർ 13നാണ് ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.