കേരളം

kerala

ETV Bharat / bharat

ഡൽഹി കലാപം; മുൻ ജെഎൻയു വിദ്യാർഥി ഉമർ ഖാലിദ് അറസ്റ്റിൽ - Delhi riots case

കലാപവുമായി ബന്ധപ്പെട്ട് ഖാലിദിനെ സെപ്റ്റംബർ 14ന് അറസ്റ്റ് ചെയ്യുകയും ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് രണ്ട് മണിക്കൂർ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു

Delhi riots case: Former JNU student Umar Khalid arrested  ഡൽഹി കലാപം; മുൻ ജെഎൻയു വിദ്യാർഥി ഉമർ ഖാലിദ് അറസ്റ്റിൽ  ഡൽഹി കലാപം  മുൻ ജെഎൻയു വിദ്യാർഥി അറസ്റ്റിൽ  ഉമർ ഖാലിദ് അറസ്റ്റിൽ  Former JNU student Umar Khalid arrested  Umar Khalid arrested  Delhi riots case  Former JNU student arrested
ഡൽഹി

By

Published : Oct 1, 2020, 8:11 PM IST

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് മുൻ ജെഎൻയു വിദ്യാർഥി ഉമർ ഖാലിദിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. കലാപവുമായി ബന്ധപ്പെട്ട് ഖാലിദിനെ സെപ്റ്റംബർ 14ന് അറസ്റ്റ് ചെയ്യുകയും ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് രണ്ട് മണിക്കൂർ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ കർശനമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്റ്റ് (യു‌എ‌പി‌എ) പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. കലാപത്തിൽ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് ഡൽഹി പൊലീസിന്‍റെ പ്രത്യേക സെല്ലും ഇയാളെ ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.

വടക്കുകിഴക്കൻ ഡൽഹിയിൽ ഫെബ്രുവരി 24ന് പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള അക്രമങ്ങൾ നിയന്ത്രണാതീതമായതിനെത്തുടർന്ന് 53 പേർ മരിക്കുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ABOUT THE AUTHOR

...view details