ന്യൂഡൽഹി:വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തി കേസെടുത്തിട്ടുള്ളവരെ ഉടൻ മോചിപ്പിക്കണമെന്നും “യഥാർത്ഥ കുറ്റവാളികളെ ശിക്ഷിക്കാൻ ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് ഒരു കൂട്ടം പണ്‌ഡിതന്മാരും ആക്ടിവിസ്റ്റുകളും രംഗത്ത്.
ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ സെപ്റ്റംബർ 13 ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഘം പ്രസ്താവനയുമായി രംഗത്തെത്തിയത്.
എഴുത്തുകാരനും ആസൂത്രണ കമ്മിഷൻ മുൻ അംഗവുമായ സയീദ ഹമീദ്, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്‍റ് കൻഹയ്യ കുമാർ, സിപിഐഎംഎൽ പൊളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണൻ, പത്രപ്രവർത്തകൻ പമേല ഫിലിപ്പോസ്, ഡിയുടിഎ മുൻ പ്രസിഡന്‍റ് നന്ദിത നരെയൻ എന്നിവരാണ് ആവശ്യവുമായി സംയുക്ത പ്രസ്താവന ഇറക്കിയത്.