ന്യൂഡല്‍ഹി: സംസ്ഥാനത്ത് 758 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 1,370 പേര്‍ രോഗമുക്തരായി. 30 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 6,21,439 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6,03,758 പേര്‍ രോഗമുക്തരായി. 10,414 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 7,267 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.
ഡല്‍ഹിയില്‍ 758 പുതിയ കൊവിഡ് ബാധിതര്‍ - ന്യൂഡല്‍ഹി
വാക്‌സിൻ കുത്തിവയ്പ്പ് നടത്താൻ ഡല്‍ഹി പൂർണമായും തയ്യാറാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.
ഡല്‍ഹിയില്‍ 758 പുതിയ കൊവിഡ് ബാധിതര്‍
ആദ്യ ഘട്ടത്തിൽ കൊവിഡ് -19 നെതിരായ വാക്‌സിൻ കുത്തിവയ്പ്പ് നടത്താൻ ഡല്‍ഹി പൂർണമായും തയ്യാറാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. അണുബാധ നിരക്ക് കുറഞ്ഞ് ഒരു ശതമാനത്തിൽ താഴെയായി. മരണനിരക്കും കുറഞ്ഞു. രോഗമുക്തി നിരക്ക് വർദ്ധിച്ചു. ഇപ്പോൾ, പ്രധാനമായും വാക്സിനിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് വാക്സിൻ സ്വീകരിക്കാനും സംഭരിക്കാനും ആളുകൾക്ക് വാക്സിനേഷൻ നൽകാനും ഡല്‍ഹി സർക്കാർ പൂർണ്ണമായും തയ്യാറാണെന്ന് കെജ്‌രിവാൾ പറഞ്ഞു.