ന്യൂഡൽഹി:ഡൽഹിയിൽ കൊവിഡ് കേസുകളുടെ എണ്ണത്തി റെക്കോഡ് വർധന. ശനിയാഴ്ച മാത്രം 4,321 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.
ഡൽഹിയിൽ 4,321 കൊവിഡ് 19 കേസുകൾ കൂടി - Covid 19 news
ശനിയാഴ്ച മാത്രം 4,321 പേർക്കാണ് ഡൽഹിയിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്. തുടർച്ചയായി നാലാം ദിവസമാണ് കേസുകളുടെ എണ്ണം 4000 കടക്കുന്നത്
![ഡൽഹിയിൽ 4,321 കൊവിഡ് 19 കേസുകൾ കൂടി Covid 19 news covid news കൊവിഡ് വാർത്ത കൊവിഡ് 19 വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-07:52:06:1599920526-corona-1209newsroom-1599920466-876.jpg)
കൊവിഡ്
ഇതോടെ ഡൽഹി നഗരത്തിൽ മാത്രം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2. 14 ലക്ഷമായതായി അധികൃതർ വ്യക്തമാക്കി. തുടർച്ചയായി നാലാം ദിവസമാണ് ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം 4000 കടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങൾ 4,715 ആയി.