ന്യൂഡൽഹി: ഇന്ത്യയുടെ തലസ്ഥാനത്തെ വായുനിലവാരം ഗണ്യമായി മെച്ചപ്പെട്ടുവെന്ന് റിപ്പോർട്ട്. നാളുകളായി വളരെ മോശമായി തുടർന്നിരുന്ന വായുനിലവാര സൂചികയാണ് അൽപം മെച്ചപ്പെട്ടിരിക്കുന്നത്. ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ (ഡിപിസിസി) കണക്ക് പ്രകാരം ആനന്ദ് വിഹാറിൽ 412(തീവ്ര വിഭാഗം) എന്ന തോതിലാണ് വായു നിലവാരസൂചിക രേഖപ്പെടുത്തിയത്. ആർ.കെ പുരത്ത് 391( വളരെ മോശം) ഉം രോഹിണിയിൽ 439 (തീവ്ര വിഭാഗം) ഉം രേഖപ്പെടുത്തി. ചൊവ്വാഴ്‌ച വരെയും തീവ്രവിഭാഗത്തിലായിരുന്നു മലിനീകരണ തോത് തുടർന്നിരുന്നത്.
ഡൽഹിയിലെ വായു നിലവാരം മെച്ചപ്പെട്ടതായി റിപ്പോർട്ട്
താപനില, കാറ്റിലെ വേഗത, ആർദ്രത എന്നീ ഘടകങ്ങളാണ് വായുനിലവാര സൂചികയെ സ്വാധീനിക്കുന്നത്
തണുത്ത വായു കൂടുതൽ പിടി മുറുക്കിയപ്പോൾ മൂടൽ മഞ്ഞ് പലയിടത്തും ദൃശ്യപരതയെ പൂജ്യത്തിലേക്ക് എത്തിച്ചു. ഇത് ട്രെയിൻ, വിമാനം തുടങ്ങിയവയുടെ സുഗമമായ പ്രവർത്തനങ്ങളെ തടസപ്പെടുത്തിയിരുന്നു. കുറയുന്ന താപനില, കാറ്റിലെ വേഗതകുറവ്, ഉയർന്ന ആർദ്രത എന്നിവ എക്യുഐയിൽ ഇടിവുണ്ടാകാൻ കാരണമായി.
എക്യുഐ അഥവാ വായു നിലവാര സൂചികയെന്നത് പൂജ്യത്തിനും 50നും ഇടയിലാണെങ്കിൽ നല്ലതായാണ് കണക്കാക്കുന്നത്. 50-100 തൃപ്‌തികരം, 101-200 മിതത്വമുള്ളത്, 201-300 മോശം, 301-400 വളരെ മോശം, 401-500 തീവ്രം എന്നിങ്ങനെയാണ് കണക്കുകൾ.