ന്യൂഡൽഹി:ഡൽഹിയിൽ പുതിയ 961 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ഡൽഹിയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1.37 ലക്ഷം ആയി. ഡൽഹിയിൽ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,004 ആയി. 1,23,317 രോഗികൾ സുഖം പ്രാപിച്ചു. സജീവ കൊവിഡ് കേസുകളുടെ എണ്ണം 10,356 ആയി.
ഡൽഹിയിൽ 961 പേര്‍ക്ക് കൂടി കൊവിഡ് - ന്യൂഡൽഹി
ഡൽഹിയിൽ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,004 ആയി. 1,23,317 രോഗികൾ സുഖം പ്രാപിക്കുകയും ചെയ്തതോടെ ഡൽഹിയിലെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 10,356 ആയി.

ഡൽഹിയിൽ പുതിയ 961 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
കഴിഞ്ഞ 24 മണിക്കൂറിൽ 15 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,37,677 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ ആകെ 4,289 ആർടി-പിസിആറും 8,441 ദ്രുത ആന്‍റിജൻ പരിശോധനകളുമാണ് നടത്തിയത്. ഡൽഹിയിൽ ആകെ 496 കണ്ടെയിൻമെന്‍റ് സോണുകളാണ് ഉള്ളത്.