ന്യൂഡൽഹി:തലസ്ഥാനത്ത് പുതുതായി 2,509 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് മാസത്തിനിടെ ഏറ്റവും കൂടിയ നിരക്കാണ് ഇത്. ഇതോടെ ഡൽഹിയിലെ ആകെ കൊവിഡ് നിരക്ക് 1.79 ലക്ഷമായി. ഡൽഹിയിൽ ഇതുവരെ 4,481 പേരാണ് കൊവിഡ് മൂലം മരിച്ചത്. 24 മണിക്കൂറിനുള്ളിൽ 19 കൊവിഡ് മരണം ഡൽഹിയിൽ റിപ്പോർട്ട് ചെയ്‌തു.
ഡൽഹിയിലെ കൊവിഡ് ബാധിതർ 1.79 ലക്ഷം കടന്നു - newdelhi covid updates
24 മണിക്കൂറിനുള്ളിൽ 19 കൊവിഡ് മരണം ഡൽഹിയിൽ റിപ്പോർട്ട് ചെയ്‌തു.
ഡൽഹിയിലെ കൊവിഡ് ബാധിതർ 1.79 ലക്ഷം കടന്നു
നിലവിൽ 16,502 സജീവ കൊവിഡ് കേസുകളാണ് ഡൽഹിയിലുള്ളത്. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 8.7 ശതമാനമാണെന്നും കൊവിഡ് രോഗമുക്തി നിരക്ക് 88 ശതമാനമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ ഡൽഹിയിൽ 894 കൺടെയ്‌മെന്‍റ് സോണുകളാണ് ഉള്ളത്. ഇന്നലെ ഡൽഹിയിൽ 2,312 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.