ന്യൂഡൽഹി: ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ നേരിടാൻ ഡൽഹി തയ്യാറാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കൊവിഡിന്‍റെ മൂന്നാം വരവും ഡൽഹി ഫലപ്രദമായി നേരിട്ടു. പുതിയ വൈറസിനെയും നേരിടാൻ പൂർണമായും സജ്ജരാണ്. ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ജനിതകമാറ്റം വന്ന കൊറോണ വൈറസിനെക്കുറിച്ചുള്ള മാധ്യപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഡൽഹി മുഖ്യമന്ത്രി.
ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ നേരിടാൻ ഡൽഹി തയ്യാറെന്ന് അരവിന്ദ് കെജ്‌രിവാൾ - അരവിന്ദ് കെജ്‌രിവാൾ
കഴിഞ്ഞ 24 മണിക്കൂറിനിടെ 564 കൊവിഡ് കേസുകളും 21 മരണവുമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്
ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ നേരിടാൻ ഡൽഹി തയ്യാർ:അരവിന്ദ് കെജ്‌രിവാൾ
കഴിഞ്ഞ 24 മണിക്കൂറിനിടെ 564 കൊവിഡ് കേസുകളും 21 മരണവുമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഏഴ് മാസത്തിനിടയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കേസുകളാണിത്.