ന്യൂഡല്‍ഹി:ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിപുലമായ പ്രചാരണ പരിപാടിയുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. വോട്ടെടുപ്പിന് മുമ്പ് രണ്ട് റോഡ് ഷോകളും രണ്ട് പൊതുസമ്മേളനങ്ങളും തേജസ്വി യാദവിന്‍റെ നേതൃത്വത്തില്‍ നടക്കും. ആര്‍ജെഡി സ്ഥാനാര്‍ഥികളില്ലാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയും തേജസ്വി യാദവ് പ്രചാരണത്തിനിറങ്ങും. രാഷ്‌ട്രീയ ജനദാദള്‍ വക്താവ് മനോജ് ഝായാണ് പ്രചാരണ പരിപാടികളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.
ഡല്‍ഹി തെരഞ്ഞെടുപ്പ്; പ്രചാരണ പരിപാടിയുമായി തേജസ്വി യാദവ്
ആര്‍ജെഡി സ്ഥാനാര്‍ഥികളില്ലാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയും തേജസ്വി യാദവ് പ്രചാരണത്തിനിറങ്ങും. 70 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 66 സീറ്റുകളില്‍ കോണ്‍ഗ്രസും നാല് സീറ്റുകളില്‍ ആര്‍ജെഡിയുമാണ് മത്സരിക്കുന്നത്
പാലമിലായിരിക്കും ആദ്യ റോഡ് ഷോ. ഞായറാഴ്‌ച വികാസ്‌പുരിയില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും സംയുക്തമായി നടത്തുന്ന പൊതുസമ്മേളനത്തിലും തേജസ്വി യാദവ് പങ്കെടുക്കും. 70 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 66 സീറ്റുകളില്‍ കോണ്‍ഗ്രസും നാല് സീറ്റുകളില്‍ ആര്‍ജെഡിയുമാണ് മത്സരിക്കുന്നത്. ഉത്തം നഗര്‍, പാലം, കിരാരി, ബസൂരി എന്നീ മണ്ഡലങ്ങളാണ് ആര്‍ജെഡിക്ക് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി പതിനൊന്നിനാണ് വോട്ടെണ്ണല്‍. 2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 70ല്‍ 61 സീറ്റുകള്‍ നേടിയാണ് ആംആദ്‌മി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.