ഡല്‍ഹി തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി - ഡല്‍ഹി തെരഞ്ഞെടുപ്പ്
70 അംഗ ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇതുവരെ 66 സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്
ന്യൂഡല്‍ഹി:ഫെബ്രുവരി എട്ടിന് നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാമത്തെ പട്ടിക കോൺഗ്രസ് പുറത്തിറക്കി. അഞ്ച് സ്ഥാനാർഥികളുടെ പേരാണ് മൂന്നാമത്തെ പട്ടികയില്‍ പ്രഖ്യാപിച്ചത്. മുൻ രാജ്യസഭാ അംഗം പർവേസ് ഹാഷ്‌മി, ഓഖ്‌ല മണ്ഡലത്തിൽ നിന്നും മത്സരിക്കും. മുന്‍ എംഎല്‍എ മുകേഷ് ശര്‍മ വികാസ്‌പുരി മണ്ഡലത്തില്‍ നിന്നും മോഹിന്ദര്‍ ചൗധരി മെഹ്‌റൗലി മണ്ഡലത്തില്‍ നിന്നും മത്സരിക്കും. ബിജ്‌വാസനില്‍ പര്‍വീണ്‍ റാണയും മഡിപൂരില്‍ ജയ് പ്രകാശ് പന്‍വാറും ജനവിധി തേടും. 70 അംഗ ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇതുവരെ 66 സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. ബാക്കിയുള്ള നാല് സീറ്റുകൾ സഖ്യകക്ഷിയായ ആർജെഡിക്ക് നൽകാനാണ് സാധ്യത.