ന്യൂഡൽഹി: ഡൽഹിയിൽ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി നേതൃത്വം. പ്രചരണത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രണ്ട് പൊതുയോഗങ്ങളിലും പദയാത്രയിലും പങ്കെടുക്കും. പൗരത്വ നിയമ ഭേദഗതിയെ തുടർന്ന് നടക്കുന്ന അക്രമങ്ങൾ, ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി, ആം ആദ്‌മി പാർട്ടിയുടെ പരാജയങ്ങൾ എന്നിവ പ്രചരണ ആയുധമാക്കാനാണ് ബിജെപിയുടെ ശ്രമം. മാറ്റിയാല, നങ്‌ലോയി എന്നിവിടങ്ങളിലായി പൊതുയോഗങ്ങളിൽ പങ്കെടുക്കുന്ന അമിത്ഷാ തുടർന്ന് ഉത്തം നഗറിലേക്ക് നടക്കുന്ന പദയാത്രയ്ക്ക് നേതൃത്വം നൽകും. അമിത്ഷാക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്‌കരി തുടങ്ങിയവരാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നത്.
ഡൽഹി തെരഞ്ഞെടുപ്പ്; അമിത് ഷാ ഇന്ന് രണ്ട് പൊതുയോഗങ്ങളിൽ - അമിത്ഷാ
അമിത്ഷാക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്‌കരി തുടങ്ങിയവരാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നത്.
ഡൽഹി തെരഞ്ഞെടുപ്പ്; രണ്ട് പൊതുയോഗങ്ങളിൽ ഇന്ന് അമിത്ഷാ പങ്കെടുക്കും
ഭോജ്‌പുരി ചലച്ചിത്രതാരങ്ങളായ രവി കിഷൻ, ദിനേശ് ലാൽ 'നിരാഹുവ' തുടങ്ങിയവരും ഡൽഹിയിൽ ബിജെപി പ്രചരണത്തിനിറങ്ങുന്നുണ്ട്. മറ്റ് ഉന്നത ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. 70 നിയോജകമണ്ഡലങ്ങളിലായി 5000ത്തിൽപരം പൊതുയോഗങ്ങൾ സംഘടിപ്പിക്കാനും ബിജെപി തീരുമാനിച്ചു. ഫെബ്രുവരി 8നാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.