രാജ്യതലസ്ഥാനത്തെ അക്രമം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പങ്ക് അന്വേഷിക്കുമെന്ന് പൊലീസ് - ഡല്‍ഹി പൊലീസ്
പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിനിടെ തലസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പങ്ക് അന്വേഷിക്കുമെന്ന് പ്രത്യേക അന്വേഷണം സംഘം
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തുണ്ടായ അക്രമങ്ങില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് (പിഎഫ്ഐ) ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായി ഡല്‍ഹി പൊലീസ് പറഞ്ഞു. സീമാപുരി, സീലാംപൂര്‍, ദര്യഗഞ്ച് എന്നിവിടങ്ങളിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്നും വിവങ്ങള്‍ ശേഖരിച്ചുവരുന്നതായും പൊലീസ് അറിയിച്ചു. അതിനിടെ ഡല്‍ഹിയിലെ സീമാപുരി പ്രദേശത്ത് നടന്ന പ്രതിഷേധത്തില്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. 24 ഓളം ആളുകളുടെ ക്രിമിനല്‍ രേഖകള്‍ എസ്ഐടി അവലോകനം ചെയ്യുകയാണെന്നും ഇക്കാര്യത്തില്‍ അറസ്റ്റിലായവരെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.