ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് 54കാരനായ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്‌ടര്‍ മരിച്ചു. സംസ്ഥാനത്ത് പൊലീസ് സേനയിലെ രണ്ടാമത്തെ കൊവിഡ് മരണമാണിതെന്ന് അധികൃതര്‍ അറിയിച്ചു. സെൻട്രൽ ഡൽഹിയിലെ കമല മാര്‍ക്കറ്റ് പ്രദേശത്ത് ക്രൈംബ്രാഞ്ച് ഫിംഗർ പ്രിന്‍റ് ബ്യൂറോയില്‍ (എഫ്‌പിബി) ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. മുൻ കരസേനാംഗമായ ഇദ്ദേഹം 2014 നവംബർ ഒന്നിനാണ് ഡല്‍ഹി പൊലീസിൽ ചേർന്നത്. മധ്യപ്രദേശ് സ്വദേശിയായ ഇദ്ദേഹം പടിഞ്ഞാറൻ ഡല്‍ഹിയിലെ നരീന ഗ്രാമത്തിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഡല്‍ഹിയില്‍ പൊലീസ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിച്ചു - SI dies
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി കാന്‍റിലെ ആർമി ബേസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്‌ച വൈകുന്നേരത്തോടെ മരിച്ചു
ഡല്‍ഹിയില്‍ പൊലീസ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിച്ചു
പനി, ചുമ എന്നീ രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെയ് 26ന് എഎസ്ഐയെ കൊവിഡ് പരിശോധനക്ക് വിധേയനാക്കി. മെയ് 28നാണ് രോഗം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തെ ഡല്‍ഹി കാന്‍റിലെ ആർമി ബേസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്‌ച വൈകുന്നേരത്തോടെ മരിച്ചു. മെയ് മാസം ആദ്യത്തില്‍ ഭാരത് നഗർ പൊലീസ് സ്റ്റേഷനിലെ 31കാരനായ ഒരു കോൺസ്റ്റബിളും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.