കേരളം

kerala

ETV Bharat / bharat

ജെഎന്‍യു സംഘര്‍ഷം; ഡിജിറ്റല്‍ രേഖകള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചു - ജെഎന്‍യു സംഘര്‍ഷം

കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് സംഘം ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയൻ പ്രസിഡന്‍റ് ഐഷെ ഘോഷ് ഉൾപ്പെടെയുള്ള ഒമ്പത് പേരുടെ ഫോട്ടോകൾ പുറത്തുവിട്ടിട്ടുണ്ട്.

JNU server  Delhi Police  ജെഎന്‍യു സംഘര്‍ഷം  ഫോറന്‍സിക് പരിശോധന
ജെഎന്‍യു സംഘര്‍ഷം; ഡിജിറ്റല്‍ രേഖകള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചു

By

Published : Jan 28, 2020, 7:33 AM IST

ന്യൂഡല്‍ഹി:ജനുവരി 3 മുതൽ ജനുവരി 5 വരെ ജെഎൻയുവിലുള്ള എല്ലാ സെര്‍വറുകളും റെക്കോര്‍ഡിങുകളും പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത രേഖകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്.

ജനുവരി 5 ന് ജെഎൻയു കാമ്പസിൽ അക്രമ സംഭവം നടന്നതിനെത്തുടര്‍ന്നാണ് പരിശോധന. മുഖംമൂടി ധരിച്ച സംഘം സർവകലാശാലയിലെ അധ്യാപകരെയും വിദ്യാർഥികളെയും ആക്രമിക്കുകയായിരുന്നു. കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് സംഘം ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയൻ പ്രസിഡന്‍റ് ഐഷെ ഘോഷ് ഉൾപ്പെടെയുള്ള ഒമ്പത് പേരുടെ ഫോട്ടോകൾ പുറത്തുവിട്ടിട്ടുണ്ട്.

ABOUT THE AUTHOR

...view details